Anandhabhuvanam ആനന്ദഭുവനം
Pravda Books
In Stock
- Secure payment via Razorpay
- Pan-India delivery
- Need help? WhatsApp Pravda Books
- Category
- Novel
- Language
- Malayalam
About This Book
ജോലിയിലെ മടുപ്പിക്കുന്ന മാനസിക സമ്മർദ്ദങ്ങൾ താങ്ങാനാകാതെ നാട്ടിൽ നിന്ന് ഒളിച്ചോടുന്ന ആനന്ദ്, സുഹൃത്തായ ഗോപനുമായി ചേർന്ന് സുഖങ്ങൾ കൃത്രിമമായി ചുരത്തിക്കൊടുക്കുന്ന യന്ത്രങ്ങളുടെ പ്ലഷർ ഹൗസ് സംരംഭകരാകുന്നു. അവർ മാടി വിളിക്കുന്നു: "ശരീരം നിങ്ങളുടേതാണ്. ആനന്ദവും നിങ്ങളുടേത്. പൊസിഷനാണ് സുഖത്തിന്റെ കാതൽ. ആനന്ദിക്കാൻ ഏവരും പ്ലഷർ ഹൗസിലേക്ക് വരൂ."
എന്നാൽ നിർമ്മിത ബുദ്ധിയും പ്രതീതി യാഥാർത്ഥ്യവും വിളയാടുന്ന പുതിയ കാലത്ത്, നവമൊരു ജീവിതത്തിന്റെ പൊരുളറിഞ്ഞ് പ്രകൃതിയുടെ ജീവതാളങ്ങളെ വരവേൽക്കാൻ വേണുവും സുനിതയും കൈകോർക്കുന്നു.
യാഥാർത്ഥ്യത്തെയും പ്രതീതി യാഥാർത്ഥ്യത്തെയും തിരിച്ചറിയാൻ ക്ലേശിക്കുന്ന കഥാപാത്രങ്ങളാണ് ഈ നോവലിലുള്ളത്. ഏറ്റവും പുതിയ പ്ലഷർ ഹൗസ് വിശേഷങ്ങൾ പങ്കുവെക്കാൻ നോവലിസ്റ്റ് വായനക്കാരെയും ക്ഷണിക്കുന്നു.