Atheetham അതീതം
Pravda Books
In Stock
- Secure payment via Razorpay
- Pan-India delivery
- Need help? WhatsApp Pravda Books
- Category
- Horror - Mystery
- Language
- Bilingual
About This Book
ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത കയ്പ്പേറിയ ബാല്യവും
കൗമാരവും കടന്നെത്തിയ പ്രകാശ് യൗവ്വനത്തിന്റെ ഒരു ഘട്ടത്തിൽ
നിന്ന് ഇരുപത് കൊല്ലങ്ങൾ പിന്നിലേക്ക് ടൈം ട്രാവൽ ചെയ്ത്
എത്തുന്നു. പ്രകാശിനെ എഴുതി തള്ളിയ അധ്യാപകരേക്കാൾ
അറിവുള്ള വിദ്യാർത്ഥി ആയി അവൻ മാറുന്നു. പ്രണയം
അവനിലേക്ക് വിരുന്നെത്തുന്നു. പ്രകൃതിക്കും ദൈവത്തിനും അപ്പുറം
അവൻ മനുഷ്യ ജീവിതങ്ങളെ മാറ്റി മറിക്കുന്നു. കാലത്തിനു മുന്നിൽ
മനുഷ്യൻ നിസ്സഹായനാകുന്നു എന്നതാണ് കേവല മനുഷ്യ
ജീവിതത്തിന്റെ പൊരുളെങ്കിൽ കാലത്തെ നിയന്ത്രിക്കാനും കാലത്തിൽ
ഇടപെടാനും കഴിയുന്ന മനുഷ്യനാണ് ഈ നോവലിലെ പ്രകാശ്.
അതീതമായ അനുഭവങ്ങൾ സൃഷ്ടിക്കാനും സങ്കല്പിക്കാനും കഴിയുന്ന
മനുഷ്യഭാവനയുടെ ഊർജ്ജമാണ് ഈ നോവൽ മുന്നോട്ട് വയ്ക്കുന്നത്.