ഈർച്ചകളുടെ രാവ് EERCHAKALUDE RAVU
Pravda Books
In Stock
- Secure payment via Razorpay
- Pan-India delivery
- Need help? WhatsApp Pravda Books
- Category
- Politics
- Language
- English
About This Book
നവഫാഷിസം അരങ്ങു കൊഴിപ്പിക്കാൻ കച്ചമുറുക്കുമ്പോൾ നിശ്ശബ്ദരായിരിക്കാൻ ആർക്കാണ് സാധിക്കുക?
പശുവും രാമനുമൊക്കെ മനുഷ്യപക്ഷത്തു നിന്ന് അകന്നുപോകുകയും ഭരണഘടന പിച്ചിച്ചീന്തപ്പെടുകയും അപരശത്രുത ഊട്ടിയുറപ്പിക്കുകയും ചെയ്യുമ്പോൾ എങ്ങനെയാണ് കണ്ടു നിൽക്കാനാവുക? മനുഷ്യർ പ്രജകളാവുകയും അധികാര പ്രയോഗത്തിനുള്ള ഉപകരണങ്ങളാവുകയും പൗരർ ശത്രുതയ്ക്കുള്ള വഴിമരുന്നാവുകയും അനുസരണ നിശ്ശബ്ദതയുടെ ആവരണമാവുകയും നുണകൾ പെരുംഭാരങ്ങളാവുകയും രൗദ്രത എല്ലാ ബീഭത്സതയോടെ താണ്ഡവമാടുകയും ചെയ്യുമ്പോൾ നിലവിളിക്കുന്ന നീതിബോധത്തിനുനേരെ ഉറക്കം നടിക്കാനാവുമോ?
ഇത്തരമൊരു കാലം പിടിച്ചുലച്ച മനസ്സിലെ അനുഭവങ്ങളുടെ നേരിൻ്റെ നീറ്റലിൽനിന്ന് ഉതിർന്ന പ്രതിരോധത്തിൻ്റെ ശക്തിതേടലായ 62 ചെറിയ കഥകളുടെ സമാഹാരമാണ് 'ഈർച്ചകളുടെ രാവ്'.